ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് തുടങ്ങി

chhattisgarh

ഛത്തീസ്ഗഡില്‍ 18 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.  ഇതില്‍ 10 മണ്ഡലങ്ങളും മാവോയിസ്റ്റ് മേഖലകളാണ്. ഈ മേഖലകളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെയും ബാക്കിയുള്ള സ്ഥലങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 12മണ്ഡലങ്ങള്‍ പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങളും ഒരെണ്ണം പട്ടിക ജാതി സംവരണവുമാണ്. 190സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 31.79ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. 15കൊല്ലമായി ഛത്തീസ്ഗഡില്‍ ബിജെപിയാണ് ഭരിക്കുന്നത്.

chhattisgarh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top