ഗജ ചുഴലിക്കാറ്റ്; പുതുച്ചേരിയിൽ റെഡ് അലേർട്ട്; കേരളത്തിനും ജാഗ്രതാ നിർദ്ദേശം

gaja cyclone warning for kerala too

ഗജ ചുഴലിക്കാറ്റിൽ കേരളത്തിനും തമിഴ്‌നാടിനും, പുതുച്ചേരിക്കും ജാഗ്രതാ നിർദ്ദേശം. പുതുച്ചേരിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുകയാണ്.

കുഡലൂരിനും പമ്പനുമിടയിലായാണ് കാറ്റ് വീശുക. ശക്തമായ മഴയും ഉണ്ടാകും. രക്ഷാപ്രവർത്തനത്തിനായി 30500 സുരക്ഷാപ്രവർത്തകരെ സംസ്ഥാന സർക്കാർ ഇതിനകം നിയോഗിച്ചു കഴിഞ്ഞു.

അടുത്ത നാലുദിവസം ആന്ധ്രപ്രദേശിലും നവംബർ 15, 16 തീയതികളിൽ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട് 15, 16 തിയതികളിലും, ഇടുക്കി, വയനാട് ജില്ലകളിൽ നവംബർ 16നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 16 ന് ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ 14 ന് തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടങ്ങും. കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top