അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍; സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

highcourt highcourt a hc on business judge step back from considering plea filed by oommen chandy

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അനധികൃത ഫ്‌ളക്‌സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം. സ്വന്തം ചിത്രമുള്ള ഫ്‌ളക്‌സുകള്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

കോടതിവിധികൾ നടപ്പാക്കാൻ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ബോർഡുകൾ  നീക്കാൻ അണികളോട് ആവശ്യപ്പെടണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സർക്കാറിനോട് കോടതി നിർദേശിച്ചു. അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ നീക്കാനുള്ള സമയപരിധി  കഴിഞ്ഞിട്ടും വിധി പൂർണമായി നടപ്പാക്കാത്ത സാഹചര്യത്തിലാണ് സർക്കാറിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top