പ്രിയങ്കാ ചോപ്രയും നിക്ക് ജോനാസും വിവാഹിതരാകുന്നത് ഈ കൊട്ടാരത്തിൽ

സിനിമാ താരം പ്രിയങ്കാ ചോപ്രയും ഗായകൻ നിക്ക് ജൊനാസും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. എന്നാൽ എന്നാണ് വിവാഹമെന്നോ എവിടെ വെച്ചാണ് വിവാഹമെന്നോ എന്ന വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നാൽ ഈ വിവരങ്ങളെല്ലാം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

പ്രിയങ്കയും നിക്കും ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽവെച്ചാണ് വിവഹാതിരാകുക. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും വിവാഹം നടക്കും. ഡിസംബർ ഒന്നിനാണ് വിവാഹം. മെഹന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ വിവാഹ ചടങ്ങുകൾ കൊട്ടാരത്തിൽ അരങ്ങേറും.

ഇരുവരുടേയും വിവാഹ നിശ്ചയവും, ബാച്ചിലർ പാർട്ടിയും കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽഡ വൈറലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top