സനൽകുമാറിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചു

sanal kumar family called off hunger strike

സനൽകുമാർ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സനലിൻറെ ഭാര്യയും കുടുംബാംഗങ്ങളും ആരംഭിച്ച നിരാഹാരം അവസാനിപ്പിച്ചു. പ്രതി ഹരികുമാർ മരിച്ചെന്ന് വാർത്ത പുറത്തുവന്നതോടെയാണ് ഇവർ നിരാഹാരം അവസാനിപ്പിച്ചത്. ദൈവത്തിന്റെ തീരുമാനം നടപ്പാക്കിയെന്നാണ് ഹരികുമാറിന്റെ മരണത്തോട് കുടുംബം പ്രതികരിച്ചത്.

സനലിൻറെ അച്ഛനും അമ്മയും സഹോദരിയും നാട്ടുകാരുമടക്കം നിരവധി പേർ ഉപവാസത്തിൽ പങ്കെടുത്തത്. വിഎം സുധീരനും ഉപവാസത്തിൽ പങ്കെടുത്തിരുന്നു. വൈകീട്ട് നാല് മണിവരെയായിരുന്നു ഉപവാസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top