ദീപിക-റൺവീർ താരവിവാഹം; ഇന്ന് കൊങ്കണി രീതിയിൽ; നാളെ സിഖ് രീതിയിൽ

deepika ranveer singh to tie knot today

ആരാധകർ കാത്തിരുന്ന ദീപിക പദുക്കോൺ-റൺവീർ സിംഗ് വിവാഹം ഇന്ന്. ഇറ്റലിയിലെ കാസ്റ്റാ ദിവാ റിസോർട്ടിൽവെച്ചാണ് വിവാഹം. വിവാഹ ചടങ്ങുകളിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുക്കുകയുള്ളു.

വൻ സുരക്ഷയിലാണ് വിവാഹം നടക്കുന്നത്. വിവാഹത്തിനെത്തുന്ന അതിഥികൾ കൈത്തണ്ടയിൽ പ്രത്യേകം ബാൻഡുകൾ കെട്ടണം. ഫോണിൽ പ്രത്യേകം ലഭിച്ച ക്യൂ ആർ കോഡും സ്‌കാൻ ചെയ്താൽ മാത്രമേ വേദിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു.

പരമ്പരാഗത സാരിയിലാണ് ദീപിക ഇന്ന് എത്തുക. സബ്യസാചി മുഖർജിയാണ് വിവാഹ സാരി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള നന്ദി പൂജ ചടങ്ങിലും താരം ധരിച്ചിരുന്നത് സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top