‘എന്റെ മോനെ കൂടി നോക്കണം’; ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്

ഇന്നലെ മരിച്ച ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. സഹോദരനെ ്ഭിസംബോധന ചെയ്താണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. ‘സോറി ഞാൻ പോകുന്നു, എൻറെ മകനെക്കൂടി ചേട്ടൻ നോക്കിക്കോണം’ എന്നതാണ് ആത്മഹത്യക്കുറിപ്പിൻറെ ഉള്ളടക്കം.

നെയ്യാറ്റിൻകര സ്വദേശിയായ സനൽകുമാറിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ ഹരികുമാറിനെ കല്ലമ്പലത്ത് വെയിലൂരിലെ കുടുംബ വീടായ ദേവനന്ദനത്തിൽ ഇന്നലെ രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഷെഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top