വിന്റർ ഇസ് കമിങ്ങ് ! ഗെയിം ഓഫ് ത്രോൺസ് അവസാന സീസൺ ഏപ്രിൽ 2019 ന്

ലോകമെമ്പാടുമുള്ള ജിഒടി പ്രോക്ഷകരെ ആവശേത്തിലാഴ്ത്തി സീസൺ 8 ന്റെ റിലീസ് സംബന്ധിച്ച് സൂചനകൾ നൽകി എച്ചബിഒ. വസാന സീസണായ സീസൺ 8 ഏപ്രിൽ 2019 ന് പുറത്തിറങ്ങുമെന്നാണ് എച്ബിഒ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏഴ് സീസണുകളിലെയും സുപ്രധാന ഭാഗങ്ങൾ കോർത്തിണക്കിയ 30 സെക്കൻഡ് വീഡിയോയും ട്രെയിലറായി ഇത്തവണ എച്ബിഒ പുറത്തിറക്കിയിട്ടുണ്ട്. ‘എല്ലാ യുദ്ധവും, എല്ലാ ചതിയും, എല്ലാ റിസ്‌ക്കും, എല്ലാ യുദ്ധവും, എല്ലാ ത്യാഗവും, എല്ലാ മരണവും..എല്ലാം സിംഹാസനത്തിന് വേണ്ടി’ എച്ബിഒ ട്വീറ്റിൽ കുറിച്ചു.

ഡേവിഡ് ബെനിയോഫ്, ഡിബി വെയ്‌സ് എന്നിവർ ചേർന്ന് രൂപം കൊടുത്ത പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ് അഥവാ ജിഒടി. ജോർജ് ആർആർ മാർട്ടിന്റെ ഫാന്റസി നോവലായ എ സോങ് ഓഫ് ഐസ് ആന്റ് ഫയറിനെ ആസ്പദമാക്കി പുറത്തിറക്കിയ പരമ്പരയാണ് ഇത്.

Loading...
Top