ദീപിക-റൺവീർ വിവാഹം; ചിത്രങ്ങളും വീഡിയോയും പുറത്ത്

രണ്ട് ദിവസം നീണ്ടു നിൽക്കുന്നതാണ് ബോളിവുഡ് ഹിറ്റ് ജോഡികളായ ദീപിക പദുക്കോൺ-റൺവീർ സിങ്ങ് വിവാഹം. ഇന്നലെ കൊങ്കണി രീതിയിൽ വിവാഹിതരായ ഇരുവരും ഇന്ന് സിഖ് ആചാരപ്രകാരവും വിവാഹം ചടങ്ങുകൾ നടത്തും.
ഏതാനും ചില അവ്യക്ത ചിത്രങ്ങളും വീഡിയോകളുമല്ലാതെ ഔദ്യോഗികമായി ചിത്രങ്ങളും വീഡിയോകളും ഒന്നും തന്നെ ഇതുവരെ പുറത്തുവരാത്തത് ആരാധകരെ നിരാശരാക്കുകയാണ്. ചടങ്ങിൽ പങ്കെടുത്ത സുഹൃത്തക്കളോ കുടുംബാംഗങ്ങളോ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
നിലവിൽ പുറത്തുവന്നിരിക്കുന്ന അവ്യക്ത വീഡിയോയിൽ ദീപിക തന്റെ വിവാഹ വേഷം ക്യാമറകളിൽ നിന്നും ഒരു കുട ഉപയോഗിച്ച് മറച്ചുപിടിക്കുന്നത് കാണാം.
വിവാഹത്തിന് മുമ്പ് നടക്കുന്ന ‘സംഗീത്’ എന്ന ചടങ്ങിനായി ദമ്പതികൾ നൃത്ത ചുവടുൾ റിഹേഴ്‌സ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ദീപിക പദുക്കോണിന്റെയും റൺവീർ സിങ്ങിന്റെ വിവാഹ ചിത്രങ്ങൾക്കായി അക്ഷമരായി കാത്തിരിക്കുന്ന ആരാധകരെ കുറിച്ച് ട്രോളുകളും ഇപ്പോൾ സോഷ്യൽ മീഡിയ കൈയ്യടക്കിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here