10 മാഗി കവറുകൾ നൽകിയാൽ ലഭിക്കും ഒരു മാഗി പായ്ക്കറ്റ് !

magi new initiative to beat plastic pollution

മാഗിയിൽ അടങ്ങിയിരിക്കുന്ന വിഷമയമായ വസ്തുക്കളെ കൊണ്ടും അവ ഉയർത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കൊണ്ടും വാർത്തകളിൽ നിറഞ്ഞ മാഗി ഇന്ന് ചർച്ചയാകുന്നത് കമ്പനി മുന്നോട്ടു വച്ച ഒരു നല്ല കാര്യം കൊണ്ടാണ്. ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വിപത്തായ പ്‌ളാസ്റ്റിക് മാലിന്യം കുറക്കാൻ ഒരു പോംവഴിയുമായാണ് മാഗി എത്തിയിരിക്കുന്നത്.

10 കവർ മാഗി കടകളിൽ നൽകിയാൽ ഒരു മാഗി പായ്ക്കറ്റ് ഉപഭോക്താക്കൾക്ക് ലഭിക്കും. മാഗി കവറുകൾ പരിസരത്ത് ഉപേക്ഷിക്കുന്നത് മൂലാം ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് ഇതൊരു പ്രതിവിധിയാണ്.
ഉപഭോക്താക്കൾ നൽകുന്ന കാലി മാഗി പാക്കറ്റുകൾ ഇന്ത്യൻ പൊല്യൂഷൻ കണ്ട്രോൾ അസോസിയേഷനുമായി ചേർന്ന് സംസ്‌കരിക്കും.

രാജ്യത്ത് ഏറ്റവും കൂടുതൽ പ്‌ളാസ്റ്റിക് മാലിന്യത്തിന് കാരണമാകുന്ന ആദ്യ മൂന്ന് ഉത്പന്നംഗകിൽ ഒന്നാണ് മാഗി. ലെയ്‌സ് പായ്ക്കറ്റ്, ഫ്രൂട്ടി കവർ എന്നിവയാണ് മാറ്റ് രണ്ടു ഉത്പന്നങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളായതുകൊണ്ട് തന്നെ അവ ഉപയോഗിച്ച ശേഷം കവറുകൾ അലക്ഷ്യമായ വലിച്ചറിയുന്നത് ഗുരുതര പാരിസ്ഥിതക പ്രശ്‌നങ്ങൾക്ക് വഴിവെച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top