മുഴുവൻ ശമ്പളത്തോടുകൂടി പ്രസവാവധി 26 ആഴ്ച്ചയാക്കും

maternity leave to be extended to 26 weeks

പ്രസവാവധി 26 ആഴ്ച്ചയാക്കുന്നു. നേരത്തെ 12 ആഴ്ച്ചയായിരുന്ന പ്രസവാവധി 26 ആഴ്ച്ചയാക്കാൻ സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. അധികമായി വരുന്ന 14 ആഴ്ചയിലെ ശമ്പളം സർക്കാർ നൽകും. 15,000 രൂപവരെ പ്രതിമാസം ശമ്പളം ഉള്ളവർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.

ആനുകൂല്യം ലഭിക്കുന്നതിന് ഇപിഎഫ്ഒയിൽ അംഗങ്ങളായി ചുരുങ്ങിയത് 12 മാസമെങ്കിലും ആയിരിക്കണം. ഇപിഎഫ്ഒയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

സ്ത്രീകളുടെ ജോലി സാധ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശമ്പളത്തോടുകൂടിയുള്ള പ്രസവാവധിയെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top