ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചു

auto taxi strike called off

ഈ മാസം 18 ന് നടത്താനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനുമായി വിവിധ സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ നിരക്ക് വർധനയിൽ ധാരണയുണ്ടായതിനെത്തുടർന്നാണ് തീരുമാനം.

നിരക്ക് വർധന ശുപാർശചെയ്ത ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നൽകിയ റിപ്പോർട്ട് പരിഗണനയിലുണ്ടെന്ന് മന്ത്രി നേതാക്കളെ അറിയിച്ചു. ഇതിൽ ഡിസംബർ ഒന്നിനുള്ളിൽ തീരുമാനമെടുക്കും. ഓട്ടോറിക്ഷ മിനിമംനിരക്ക് 20ൽനിന്ന് 30 രൂപയായും ടാക്‌സി നിരക്ക് 150ൽനിന്ന് 200 രൂപയായും ഉയർത്താനാണ് ശുപാർശ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top