തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഡിജിപി

തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. ശബരിമല ഡ്യൂട്ടിയില്‍ ഉള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്നാണ് ലോക്നാഥ് ബഹ്റ വ്യക്തമാക്കിയത്.  ഇക്കാര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം കൂടുതല്‍ പ്രതികരണം നല്‍കാമെന്നും ലോക് നാഥ് ബഹ്റ വ്യക്തമാക്കി.

ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെയോട് തൃപ്തിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് സ്ത്രീകളടക്കം നൂറിലധികം പേര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഒരു കാരണവശാലും തൃപ്തിയേയും സംഘത്തേയും വിമാനത്താവളത്തിന്റെ വെളിയില്‍ പോലും ഇറക്കില്ലെന്ന നിലപാടിലാണ് ഇവര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top