ആരാധകർ അക്ഷമരായി കാത്തിരുന്ന ആ ചിത്രങ്ങൾ പുറത്ത്

ആരാധകർ അക്ഷമരായി കാത്തിരുന്ന ദീപിക പദുക്കോൺ-റൺവീർ സിങ്ങ് വിവാഹ ചിത്രങ്ങൾ പുറത്ത്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി കൊങ്കണി ആചാരപ്രകാരവും സിഖ് ആചാരപ്രകാരവും വിവാഹതിരായ ഇരുവരും രണ്ട് ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇരുവരുടേയും വിവാഹം സംബന്ധിച്ച ഏതാനും ചില അവ്യക്ത ചിത്രങ്ങളും വീഡിയോകളും നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഇപ്പോഴാണ് വ്യക്തമായൊരു ചിത്രം പുറത്തുവരുന്നത്.
ഇറ്റലിയിലെ കാസ്റ്റാ ദിവാ റിസോർട്ടിൽവെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങുകളിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുക്കുകയുള്ളു. പിന്നീട് സുഹൃത്തുക്കൾക്കായി റിസപ്ഷൻ സംഘടിപ്പിക്കും.
വൻ സുരക്ഷയിലാണ് വിവാഹം നടന്നത്. വിവാഹത്തിനെത്തുന്ന അതിഥികൾ കൈത്തണ്ടയിൽ പ്രത്യേകം ബാൻഡുകൾ കെട്ടണം. ഫോണിൽ പ്രത്യേകം ലഭിച്ച ക്യൂ ആർ കോഡും സ്‌കാൻ ചെയ്താൽ മാത്രമേ വേദിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു.
വിവാഹത്തിന് മുമ്പ് നടക്കുന്ന ‘സംഗീത്’ എന്ന ചടങ്ങിനായി ദമ്പതികൾ നൃത്ത ചുവടുൾ റിഹേഴ്‌സ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ദീപിക പദുക്കോണിന്റെയും റൺവീർ സിങ്ങിന്റെ വിവാഹ ചിത്രങ്ങൾക്കായി അക്ഷമരായി കാത്തിരിക്കുന്ന ആരാധകരെ കുറിച്ച് ട്രോളുകളും ഇപ്പോൾ സോഷ്യൽ മീഡിയ കൈയ്യടക്കിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here