ഖഷോഗി വധക്കേസ്; അഞ്ച് പേർക്ക് വധശിക്ഷ നൽകണമെന്ന് സൗദി പ്രോസിക്യൂഷൻ

saudi prosecution demands death penalty for culprits of khashoggi murder case

സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖേഷാഗിയെ കൊന്ന് കഷ്ണങ്ങളാക്കിയ അഞ്ച് പേർക്ക് വധശിക്ഷ നൽകണമെന്ന് സൗദി പ്രോസിക്യൂഷൻ. പ്രതികൾ ഖഷോഗിയെ മരുന്ന് കുത്തിവെച്ചാണ് കൊന്നത്. മൃതദേഹത്തിന്റെ കഷ്ണങ്ങൾ കൊണ്ടുപോയ ഏജന്റിന്റെ രേഖാചിത്രം തുർക്കിക്ക് കൈമാറിയെന്നും സൗദി അറ്റോണി ജനറൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സൗദി അറേബ്യയുടെ അറ്റോണി ജനറൽ സഊദ് അൽ മുജീബ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഒക്ടോബർ രണ്ടിനാണ് സൗദി പൗരനും മാധ്യമ പ്രവർത്തകനുമായ ജമാൽ ഖഷോഗിയെ തുർക്കിയിലെ സദി കോൺസുലേറ്റിൽ വെച്ച് കൊന്നത്. കസ്റ്റഡിയിലുണ്ടായിരുന്ന 18 പേരിൽ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ച് പേർക്ക് വധശിക്ഷക്ക് റോയൽ കോർട്ടിനോട് ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top