തൃപ്തി ദേശായി എത്തി; വിമാനത്താവളത്തില്‍ തുടരുന്നു, പുറത്ത് പ്രതിഷേധം

tripthi

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി എത്തി. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ഒന്നരമണിക്കൂറായി അവിടെ തന്നെ തുടരുകയാണ്. നൂറിലധികം പ്രതിഷേധക്കാര്‍ ഇപ്പോള്‍ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടെയാണ് തൃപ്തി ദേശായി അടങ്ങുന്ന ആറംഗ സംഘം കൊച്ചി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്താവളത്തില്‍ എത്തിയത്. നിരവധി പ്രതിഷേധക്കാര്‍ ഇപ്പോള്‍ ഇങ്ങോട്ടേക്ക് എത്തിക്കൊണ്ട് ഇരിക്കുകയാണ്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഒരു കാരണാവശാലും ഇവരെ വിമാനത്താവളത്തിന് വെളിയില്‍ എത്തിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് ത‍ൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കൊച്ചിയില്‍ പോലും തനിക്ക് സഞ്ചാര സ്വാതന്ത്ര്യം  നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തൃപ്തി വ്യക്തമാക്കിയത്.   തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ തൃപ്തി ദേശായിയോട് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top