വിവാഹശേഷം വീണ്ടും ഭാവനയെത്തി (വീഡിയോ)

വിവാഹശേഷം അഭിനയ രംഗത്തുനിന്ന് ചെറിയ ഇടവേളയെടുത്ത നടി ഭാവന വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തി. വിവാഹശേഷം സോഷ്യല്‍ മീഡിയയിലൊന്നും ആക്ടിവല്ലായിരുന്നു ഭാവന. എന്നാല്‍, കാത്തിരിപ്പിനൊടുവില്‍ താരം വീണ്ടുമെത്തി. സുഹൃത്തും അഭിനേത്രിയുമായ നവ്യ നായരുടെ ഭരതനാട്യം വീഡിയോ പ്രകാശനത്തിന് ശേഷം അഭിനന്ദനം അര്‍പ്പിച്ചു കൊണ്ടുള്ള വീഡിയോയില്‍ സംസാരിക്കുകയാണ് ഭാവന.

നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായർ ഒരു നല്ല അഭിനേത്രിയും, നർത്തകിയും, സുഹൃത്തുമാണ്. നവ്യ വളരെ മനോഹരമായ ഒരു ഡാൻസ് വീഡിയോ നിങ്ങൾക്കായി സമർപ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്, ആ കവിത നൃത്ത രൂപത്തിൽ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം,” നവ്യയെ ആശംസിച്ച്‌ ഭാവന തന്റെ വാക്കുകൾ ഉപസംഹരിക്കുന്നു. നവ്യ തന്നെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് നന്ദി പറയുന്നുമുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നവ്യയുടെ ഡാൻസ് വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചത്.

ഈ വർഷം ജനുവരി 22നാണ് കന്നഡ സിനിമ നിർമ്മാതാവും കാമുകനുമായി നവീനിനെ ഭാവന വിവാഹം ചെയ്തത്. തുടർന്ന് മലയാള ചലച്ചിത്ര ലോകത്തു ഭാവനയെ കണ്ടില്ല. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവനയുടെ ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

 

View this post on Instagram

 

Thank u darling …

A post shared by Navya Nair (@navyanair143) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top