ചുഴലിക്കാറ്റിന് സാധ്യത; ചൊവ്വാഴ്ച വരെ കടലില്‍ പോകരുത്

തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തി കുറഞ്ഞ് എത്തിയ ഗജ ചുഴലിക്കാറ്റ് വീണ്ടും ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍‌റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളതീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗത്തിലും ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റടിക്കുവാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ, വൈദ്യുതി തൂണുകൾ, ടവറുകൾ എന്നിവിടങ്ങളിൽ അധികസമയം ചിലവഴിക്കുകയോ, വാഹനങ്ങൾ നിർത്തി ഇടുകയോ ചെയ്യാൻ പാടില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top