ബോളിവുഡിൽ തരംഗമാകാൻ മറ്റൊരു കായിക താരത്തിന്റെ ബയോപിക്ക് വരുന്നു

മേരി കോം, മിൽഖാ സിംഗ്, എംഎസ് ധോണി എന്നീ ഇന്ത്യൻ കായിക താരങ്ങളെക്കുറിച്ചുള്ള സിനിമകൾക്ക് ശേഷം ബോളിവുഡ് ഇളക്കി മറിക്കാനൊരുങ്ങി ഇന്ത്യയുടെ മുൻ ഫുട്‌ബോൾ ടീം നായകൻ ബൈച്ചിങ് ബൂട്ടിയയെ കുറിച്ചുള്ള സിനിമ. ഡൽഹി ഹൈറ്റ്‌സ്, സില ഗാസിയാബാദ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ ആനന്ദ് കുമാറാണ് ബൂട്ടിയയെക്കുറിച്ചുള്ള സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ തിരക്കഥ അണിയറയിൽ തയാറായിക്കൊണ്ടിരിക്കുകയാണ്.

മുൻ നായകനായ ബൂട്ടിയ ഇന്ത്യക്കായി 104 കളിയിൽ നിന്ന് 40 ഗോൾ നേടിയിട്ടുണ്ട്. സുബ്രതോ കപ്പിലൂടെ പ്രശസ്തനായ ബൂട്ടിയ ഈസ്റ്റ് ബംഗാൾ, ജെ.സി.ടി, മോഹൻ ബഗാൻ എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. മലേഷ്യൻ ലീഗിൽ സാനിധ്യമറിയിച്ചതോടെ മുഹമ്മദ് സലീമിന് ശേഷം ആദ്യമായി യൂറോപ്പിൽ കളിക്കുന്ന ഇന്ത്യൻ താരമായി ബൂട്ടിയ മാറി. 2011ൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ച ശേഷം സന്തോഷ് ട്രോഫിയിൽ സിക്കിം, സിക്കിം യുണൈറ്റഡ് എന്നീ ടീമുകളുടെ പരിശീലകനായും ബൂട്ടിയ സേവനമനുഷ്ടിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top