വിവാഹത്തിന് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി ദീപികയും റൺവീറും; ചിത്രങ്ങൾ

രണ്ട് ദിനം നീണ്ടുനിന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ദീപിക പദുക്കോണും റൺവീർ സിങ്ങും. ഇറ്റലിയിൽ നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈകിയായിരുന്നു പുറത്തുവന്നത്. വേദിയിൽ മാധ്യമങ്ങൾക്കും പ്രവേശനമില്ലായിരുന്നു.
ഇറ്റലിയിൽ നിന്നും റൺവീറിന്റെ മുംബൈയിലെ വസതിയിൽ ഇരുവരും എത്തിയിട്ടുണ്ട്. ക്രീം നിറത്തിലുള്ള സൽവാറിനൊപ്പം ചുവന്ന സിൽക്ക് ദുപ്പട്ടയാണ് ദീപിക അണിഞ്ഞിരുന്നത്. റൺവീർ ക്രീം കുർത്ത സെറ്റിനൊപ്പം പിങ്ക് ജാക്കറ്റ് അണിഞ്ഞിരുന്നു. സബ്യസാച്ചിയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരുവരുടേയും വിവാഹ വസ്ത്രങ്ങളും സബ്യസാചി തന്നെയാണ് ഒരുക്കിയത്.
മുംബൈ വിമാനത്താവളം മുതൽ ഇരുവരും ക്യാമറകളെ കൈവീശി കാണിക്കുകയും ചിരിച്ചും കൈകൂപ്പിയും അഭിവാദ്യം ചെയ്തു. തുടർന്ന് റൺവീർ സിങ്ങിന്റെ വസതിക്ക് മുന്നിലെത്തി മാധ്യമങ്ങളുമായി സംസാരിച്ചു.
WATCH: Ranveer Singh and Deepika Padukone at Ranveer Singh’s residence in Mumbai. They got married earlier this week in Italy’s Lombardy pic.twitter.com/kgaiq87WTO
— ANI (@ANI) November 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here