ഒടിയനിലെ ആദ്യ ഗാനം പുറത്ത് (വീഡിയോ)

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. സുദീപ് കുമാറും ശ്രേയാ ഘോഷാലും പാടിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍. ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഒരു മെലഡി ഗാനമാണ് പുറത്തുവിട്ടത്. ഒടിയന്റെയും പ്രഭയുടെയും പ്രണയഗാനമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേയ്ന്‍, കൈലാഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top