കെപി ശശികല വീണ്ടും സന്നിധാനത്തേക്ക്

ജാമ്യം കിട്ടിയതിന് പിന്നാലെ വീണ്ടും സന്നിധാനത്തേക്ക് പോകുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ഇന്ന് വൈകിട്ടോടെ വീണ്ടും സന്നിധാനത്തേക്ക് പോകുമെന്നാണ് കെപി ശശികല പറയുന്നത്.വെള്ളിയാഴ്ച രാത്രിയാണ് ശശികല പോലീസ് കസ്റ്റഡിയിലാകുന്നത്. അർദ്ധരാത്രി 1.40 ഓടെയാണ് അറസ്റ്റ് ചെയ്തത്. മടങ്ങിപ്പോകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭക്തയായ താൻ ദർശനവും നെയ്യഭിഷേകവും നടത്താതെ മടങ്ങില്ലെന്ന് പൊലീസിനെ അറിയിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല ജില്ലാ മജിസ്‌ട്രേറ്റാണ് കെപി ശശികലയ്ക്ക് ജാമ്യം നല്‍കിയത്.
ഉച്ചയ്ക്ക് ശേഷമാണ് യാത്ര തുടങ്ങുക എന്നാണ് അറിയിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് ഇത്തവണ സന്നിധാനത്തേക്ക് എത്തുക എന്നാണ് അറിയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here