സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്തവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് സംഘടിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത എഴുപതോളം പേരെ പത്തനംതിട്ട മുന്‍സിഫ് കോടതിയിലെത്തിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ കോടതിയ്ക്ക് പുറത്തുണ്ടായിരുന്നു. ഈ എഴുപത് പേരില്‍ 68 പേരെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. ഇന്നലെ രാത്രിയാണ് 70 പേരെ സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടുപോകും. ഇരുമുടിക്കെട്ടുമായാണ് ഇവര്‍ കോടതിയിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top