കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ കൊളവല്ലൂർ തുവക്കുന്നിൽ സിപിഎം-ബിജെപി സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് ബിജെപി പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനുമാണ് പരിക്കേറ്റത്.
സിപിഎം പ്രവർത്തകനായ വിനീഷ്, ബിജെപി പ്രവർത്തകനായ അജിത് എന്നിവർക്ക് വെട്ടേറ്റിട്ടുണ്ട്. മറ്റൊരു ബിജെപി പ്രവർത്തകനായ നിഖിലിനും പരിക്കുണ്ട്.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വീടുകൾക്ക് നേരെ കല്ലേറുണ്ടായി. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അക്രമസംഭവങ്ങൾ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News