‘ഗജ’ ചുഴലിക്കാറ്റ്; 45 മരണം; സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ നടപടികളിൽ ജനങ്ങൾക്ക് അതൃപ്തി

വടക്കൻ തമിഴ്‌നാട്ടിലും തീരപ്രദേശങ്ങളിലും കനത്ത നാശനഷ്ടം വിതച്ച ഗജ തീരംവിട്ട. കണക്കുകൾ പ്രകാരം ഇതുവരെ 45 പേരാണ് ദുരന്തത്തിൽ മരിച്ചത്. 1.7 ലക്ഷം മരങ്ങൾ കടപുഴകി വീണു. 735 വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങി. 1.17 ലക്ഷം വീടുകൾ തകർന്നു. 88,102 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു.

അതേസമയം, സംസ്ഥാന സർക്കാർ നടത്തിവരുന്ന ദുരന്തനിവാരണ നടപടികളിൽ ജനങ്ങൾ തികഞ്ഞ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്.

പുതുക്കോട്ടയ്ക്കടുത്തുള്ള കൊത്തമംഗലം ഗ്രാമത്തിലെ ജനങ്ങൾ ദുരന്തനിവാരണ നടപടികളിൽ കാലതാമസം വരുത്തുന്നതിൽ പ്രതിക്ഷേധിച്ച് നിരവധി സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. പൊലീസുമായും ഏറ്റുമുട്ടലുകൾ നടന്നതായാണ് റിപ്പോർട്ട്. കൂടാതെ, 60 ഓളം പേർ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top