ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നാളെ

ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നാളെ. 72 സീറ്റിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. രാജസ്ഥാനില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. 19 ജില്ലകളിലായി 72 സീറ്റിലാണ് നാളെ ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. 6 എണ്ണം തീവ്രവാദ ഭീഷണിയുള്ളവയാണ്. ആദ്യ ഘട്ടത്തില്‍ മാവോയിസ്റ്റ് ആക്രമങ്ങള്‍ക്കിടെയിലും 70 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top