രണ്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി ഭർത്താവിനെ മാധ്യമങ്ങൾ പരിചയപ്പെടത്തി ഊർമിള; വീഡിയോ

ഒരു കാലത്ത് ബോളിവുഡിന്റെ താര റാണിയായിരുന്നും ഊർമിള മതോണ്ട്കർ. ജാക്കി ഷറോഫ്, രാം ഗോപാൽ വർമ ന്നെിവരുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ ഊർമിള തന്റെ നാൽപ്പതിരണ്ടാമത്തെ വയസ്സിലാണ് വിവാഹിതയാകുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും പൊതുപരിപാടികളിലോ അഭിമുഖങ്ങളിലോ ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇപ്പോഴാണ് ആദ്യമായി ഇരുവരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് ഊർമിള ഭർത്താവിനെ പരിചയപ്പെടുത്തുന്നത്. ഊർമിള തന്നെ തന്റെ ഭർത്താവിനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് പരിചയപ്പെടുത്തുകയായിരുന്നു.

തന്നെക്കാൾ 10 വയസ്സ് പ്രായം കുറവുള്ള കാശ്മീരി മോഡലും ബിസിനസ്സുകാരനുമായ മൊഹ്‌സിൻ അക്തർ മിർ ആണ് ഊർമിളയുടെ ഭർത്താവ്. അതീവ രഹസ്യമായാണ് ഇരുവരും വിവാഹിതരായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top