Advertisement

ഗജ; തമിഴ്നാടിനെ സഹായിക്കാന്‍ കോഴിക്കോട്

November 20, 2018
Google News 1 minute Read
gaja

ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്നാടിനെ സഹായിക്കാന്‍ കോഴിക്കോട്. കോഴിക്കോട് കളക്ടറാണ് ഇത് സംബന്ധിച്ച ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടത്. ബിസ്കറ്റ്, റസ്ക് മുതലായ എളുപ്പത്തിൽ ചീത്തയാകാത്ത ഭക്ഷണ സാധനങ്ങൾ, വെള്ളം, പുതിയ വസ്ത്രങ്ങൾ, ടാർപോളിൻ എന്നിവയാണ് അവിടെ വളരെ അത്യാവശ്യമായി വേണ്ടതെന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഉള്ളത്.  ഈ സഹായങ്ങൾ അവരിലേക്ക് എത്തിക്കാൻ കോഴിക്കോട് കലക്ട്രേറ്റിൽ ഒരു കൗണ്ടർ തുടങ്ങിയിട്ടുണ്ട്. സാധനങ്ങൾ നൽകാൻ താത്പര്യമുള്ളവർ എത്രയും പെട്ടെന്ന് പറ്റുമെങ്കിൽ ഇന്ന് തന്നെ കലക്ട്രേറ്റിൽ ഒരുക്കിയ കൗണ്ടറിൽ മേൽപ്പറഞ്ഞ സാധനങ്ങൾ എത്തിച്ച് തരണമെന്ന് കളക്ടര്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371002 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

കളക്ടറുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
തമിഴ്നാട്ടിലേക്ക് ഒരു കൈ സഹായം

മഹാപ്രളയം വിതച്ച ആഘാതത്തിൽ നിന്നും കേരളം പതുക്കെ തിരിച്ചു വരികയാണ്. നമ്മുടെ ജില്ലയിലേയും കേരളത്തിലാകെയും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കയ്യും മെയ്യും മറന്ന് രാപ്പകലില്ലാതെ ഒരേ മനസ്സോടെ കോഴിക്കോട്കാർ പ്രയത്നിച്ചത് ആരും ഒരിക്കലും മറക്കുകയില്ല. മാതൃകാപരമായ പ്രവർത്തനമാണ് നമ്മൾ അന്ന് കാഴ്ചവെച്ചത് എന്നതിൽ നമുക്ക് അഭിമാനിക്കാം.

മഹാപ്രളയ സമയത്ത്
നമ്മോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ നമ്മുടെ തൊട്ടടുത്ത സംസ്ഥാനക്കാരും ഉണ്ടായിരുന്നു എന്നത് നമുക്ക് ഒത്തിരി ആശ്വാസമേകിയിരുന്നു.

അതിനിടയിലാണ് ഇപ്പോൾ മറ്റൊരു ദുരന്തം കുടി വന്ന് പെട്ടിരിക്കുന്നത്. ഇപ്രാവശ്യം അത് ‘ഗജ’ ചുഴലിക്കാറ്റിന്റെ രൂപത്തിൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ആയി എന്ന് മാത്രം. തിമിഴ്നാട്ടിലെ പ്രധാനമായും നാഗപട്ടണം, കടലൂർ, രാമനാഥപുരം, പുതുച്ചേരിയിലെ കാരയ്ക്കൽ എന്നീ മേഖലകളിലാണ് ചുഴലിക്കാറ്റ് അതീവ നാശം വിതച്ചത്. ഇതു വരെയായി 30 ലേറെ പേർ മരിക്കുകയും
470 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 80,000 ൽ പരം ആളുകളെ മാറ്റിപ്പാർപ്പാർപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാലെ അവിടെയുള്ളവർ കഷ്ടപ്പെടുകയാണ്.

ബിസ്കറ്റ്, റസ്ക് മുതലായ എളുപ്പത്തിൽ ചീത്തയാകാത്ത ഭക്ഷണ സാധനങ്ങൾ, വെള്ളം, പുതിയ വസ്ത്രങ്ങൾ, ടാർപോളിൻ എന്നിവയാണ് അവിടെ വളരെ അത്യാവശ്യമായി വേണ്ടതെന്നാണ് സർക്കാർ ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. നമ്മളാലാവുന്ന രീതിയിൽ ഈ സഹായങ്ങൾ അവരിലേക്ക് എത്തിക്കാൻ കോഴിക്കോട് കലക്ട്രേറ്റിൽ ഒരു കൗണ്ടർ തുടങ്ങിയിട്ടുണ്ട്.
സാധനങ്ങൾ നൽകാൻ താത്പര്യമുള്ളവർ എത്രയും പെട്ടെന്ന് പറ്റുമെങ്കിൽ ഇന്ന് തന്നെ കലക്ട്രേറ്റിൽ ഒരുക്കിയ കൗണ്ടറിൽ മേൽപ്പറഞ്ഞ സാധനങ്ങൾ എത്തിച്ച് തരുവാൻ താത്പര്യപ്പെടുന്നു. ഇത് സംബന്ധിച്ച നിങ്ങളുടെ
സംശയങ്ങൾക്ക് 0495 2371002 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here