‘ഒടിയന്‍ കളി തുടങ്ങി’; ഐഎംഡിബിയുടെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാമത്

പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാമതായി മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. ഇന്ത്യയില്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയന്‍ ഒന്നാമത് നില്‍ക്കുന്നത്. ശങ്കര്‍ – രജനി ബ്രഹ്മാണ്ഡ ചിത്രം ‘2.0’ യെയും ഷാരൂഖ് ചിത്രം ‘സീറോ’യെയും പിന്നിലാക്കിയാണ് ഒടിയന്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇത് മലയാള സിനിമയ്ക്ക് അഭിമാന നേട്ടം കൂടിയാണ്.

അതേസമയം, ഒടിയനിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ‘കൊണ്ടോരാം…കൊണ്ടോരാം…’എന്ന് ആരംഭിക്കുന്ന ഗാനം ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. ഡിജിറ്റലില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കേട്ട മലയാള ഗാനം എന്ന റെക്കോര്‍ഡും ഈ പാട്ടിന് സ്വന്തം. ഇന്നലെ മാത്രം 53 ലക്ഷം പേരാണ് ഈ ഗാനം കേട്ടത്. ശ്രേയ ഘോഷാലും സുദീപും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എം. ജയചന്ദ്രനാണ് സംഗീത സംവിധാനം. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top