കെ സുരേന്ദ്രനെതിരെ വീണ്ടും പ്രോഡക്ഷൻ വാറണ്ട്

കെ സുരേന്ദ്രനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. പോലീസുകാരെ ഭീഷണിപ്പെടുത്തിയതിനാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പ്രോഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്.

കണ്ണൂർ പൊലിസ് സ്റ്റേഷൻ മാർച്ചിൽ ഡി വൈ എസ്.പിയേയും സി.ഐയേയും ഭീഷണിപ്പെടുത്തിയ കേസിൽ തുടർച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്. കണ്ണൂരിൽ ബിജെപി മാർച്ചിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. റിമാൻഡിൽ കഴിയുന്ന കെ.സുരേന്ദ്രന് ഇന്ന് ജാമ്യം കിട്ടിയാലും ജയിലിൽ നിന്ന് ഇറങ്ങാനാകില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top