ഗുജറാത്തിൽ 80 അടി ഉയരമുള്ള ഭീമൻ ബുദ്ധ പ്രതിമ വരുന്നു

80 ft long budha statue in gujarat

ഗുജറാത്തിൽ 80 അടി ഉയരമുള്ള ഭീമൻ ബുദ്ധ പ്രതിമ വരുന്നു. ബുദ്ധ വിശ്വാസികളുടെ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ നിർമിക്കുന്നത്. പ്രതിമ ഗുജറാത്തിലെ ഗന്ധി നഗറിൽ നിർമ്മിക്കാനാണ് സംഘടനയുടെ തീരുമാനം.

പദ്ധതിയുടെ ഭാഗമായി പട്ടേൽ പ്രതിമ രൂപകൽപ്പന ചെയ്ത ശിൽപി രാം സുതറുമായി സംഘകായ ഫൗണ്ടേഷൻ ഭാരവാഹികൾ ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ട്. അതേ സമയം ഭഗവാൻ ബുദ്ധന്റെ പ്രതിമ നിർമ്മിക്കുന്നതിനായി സർക്കാർ ഭൂമി വിട്ടുനൽകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സംഘകായ ഫൗണ്ടേഷൻ പ്രസിഡന്റ് ഭന്റെ പ്രശീൽ രത്‌ന മാധ്യമങ്ങളോട് പറഞ്ഞു. പ്രതിമക്കൊപ്പം ഗുജറാത്തിൽ ബുദ്ധമത സർവകലാശാലകൂടി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top