പി കെ ശശിയ്ക്ക് എതിരെയുള്ള നടപടി; തീരുമാനം പിന്നെ

pk sasi

ലൈംഗികാരോപണ കേസില്‍ പി കെ ശശിയ്ക്ക് എതിരെ ഉടന്‍ നടപടിയില്ല. നടപടി സംബന്ധിച്ച തീരുമാനം ഈ മാസം 26എടുക്കാമെന്നാണ് പാര്‍ട്ടി തീരുമാനം. നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പ് തന്നെ പികെ ശശിയ്ക്ക് എതിരെ നടപടി എടുക്കുമെന്നായിരുന്നു സൂചന. പികെ ശശി ജാഥ നയിക്കുന്നതിനാലാണ് തീരുമാനം മാറ്റിയത്.

പികെ ശശി ജാഥാ നായകനാകുന്ന സിപിഎമ്മിന്റെ കാല്‍നട പ്രചാരണ ജാഥ പുരോഗമിക്കുകയാണ്. ഞായറാഴ്ചയാണ് ജാഥ സമാപിക്കുക. പികെ ശശി ജാഥ നയിക്കുന്നത് വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു. മണ്ഡല പര്യടനം നടക്കുന്നതിനാല്‍ പികെ ശശിയ്ക്ക് എതിരെ നടപടി ഉണ്ടാകില്ലെന്ന് സൂചനയുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top