‘തന്നെയും ധോണിയെയും ചേർത്തുവെച്ചതിന് നന്ദി’; സാക്ഷി ധോണിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് വൈറലാകുന്നു

തന്റെ മുപ്പതാം പിറന്നാളിന് ക്രിക്കറ്റ് താരം ധോണിയുടെ ഭാര്യ സാക്ഷി ധോണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും കുറിപ്പും വൈറലാകുന്നു. റോബിൻ ഉത്തപ്പയ്ക്കും ഭാര്യ ശീതളിനും ഒപ്പം നിൽക്കുന്ന ചിത്രമാണ് സാക്ഷി പങ്കുവെച്ചിരിക്കുന്നത്.

തന്നെയും മഹിയെയും ചേർത്തുവെച്ചതിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു സാക്ഷിയുടെ പോസ്റ്റ്. ‘എന്നെയും മഹിയെയും ചേർത്തുവെച്ചതിന് നന്ദി. റോബിയെയും ശീതളിനെയും കണ്ടതിൽ ഒരുപാട് സന്തോഷം…വന്നതിൽ സന്തോഷം…കുഞ്ഞിന് ഒരുപാട് സ്‌നേഹം..ശീതൾ എന്നത്തേക്കാളും സുന്ദരിയായിരിക്കുന്നു’- സാക്ഷി കുറിച്ചു.

19 ആം തിയതിയായിരുന്നു സാക്ഷിയുടെ പിറന്നാൾ. അന്നുതന്നെ സാക്ഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ ചിത്രവും കുറിപ്പും പുറത്തുവരുന്നത് രണ്ട് ദിവസം മുമ്പാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top