ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി അസീസ് തുടരും

ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ അസീസിനെ തെരഞ്ഞെടുത്തു. ഇത്തവണയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഹാട്രിക് നേടുകയാണ് അസീസ്. 2012 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 2015ൽ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലുമാണ് ഇതിനു മുമ്പ് സെക്രട്ടറിയായത്. നിലവിൽ യു.ടി.യു.സി ദേശീയ പ്രസിഡൻറാണ്. കശുവണ്ടി തൊഴിലാളി യൂണിയൻ, കേരള വാട്ടർ വർക്സ് എംപ്ലോയീസ് യൂണിയൻ തുടങ്ങി 30 ഓളം യൂണിയനുകളുടെ ഭാരവാഹിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top