‘സ്ത്രീകളെല്ലാംകൂടി ചാക്കില്‍ കയറി ഒളിച്ചാല്‍ ഒക്കുമോ?’; ജമാഅത്തെ ഇസ്ലാമിക്ക് ആഷിഖ് അബുവിന്റെ മറുപടി

‘മീ ടൂ’ ക്യാമ്പയിനുകൾക്ക് കാരണം ‘അമിത സ്വാതന്ത്ര്യ’മാണെന്ന വാദമുയർത്തിയ ജമാഅത്തെ ഇസ്ലാമി കേരളയുടെ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി റുക്‌സാനക്ക് മറുപടിയുമായി സംവിധായകൻ ആഷിക് അബു. ‘‘സ്ത്രീകളെല്ലാംകൂടി ചാക്കിൽ കേറി ഒളിച്ചാൽ ഒക്കുമോ?’’ എന്നായിരുന്നു ജമാഅത്തെ ഇസ്ലാമി വനിതാ നേതാവിന്റെ പരാമർശങ്ങളെക്കുറിച്ചുള്ള വാർത്ത ഷെയർചെയ്‌തുകൊണ്ട് ആഷിക് അബു ഫേസ്‌ബുക്കിൽ കുറിച്ചത്.
മീ ടൂ മൂവ്‌മെന്റിനെ കുറിച്ചും ഐ പി സി 497 , 377 വകുപ്പുകൾ റദ്ദാക്കിയ സുപ്രീം കോടതി നടപടിയെ കുറിച്ചും വിചിത്ര വാദങ്ങങ്ങളാണ് ജമാഅത്തെ ഇസ്ലാമി കേരളയുടെ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി റുക്‌സാന ഉയര്‍ത്തിയത്. ഈ വാദങ്ങള്‍ പങ്കുവെച്ചാണ് ആഷിഖ് അബു റുക്‌സാനക്ക് മറുപടി നല്‍കിയത്.
കാറൽ മാക്സിനെ പോലുള്ള ഭൗതികവാദികളും, മുതലാളിത്ത വാദികളും വാദിച്ചു കൊണ്ടിരിക്കുന്നത് ശരീരം എന്റേത് ആണ് അതിന്റെ പൂർണ അവകാശം എനിക്ക് ആണ് തുടങ്ങിയ കാര്യങ്ങളാണ്. ഈ വാദത്തിന്റെ അപകടമാണ് ലൈംഗികതയുമായി ബന്ധപ്പെട്ട രണ്ടു വിധികൾ നമുക് മുന്നിൽ എത്തിച്ചത്. ഐ പി സി 377 ഐ പി സി 497 എന്ന് നമ്മൾ മനസ്സിലാക്കണം. റുക്‌സാന പറഞ്ഞു. ‘മി ടൂ’ വെളിപ്പെടുത്തലുകൾ ഒരു മുന്നറിയിപ്പാണ് എന്ന വാചകത്തോടെ ‘ഇസ്ലാം ഓൺ ലൈവ്’ എന്ന പേജിൽ ആണ് റുക്‌സാന തന്റെ ലൈവ് വീഡിയോ പ്രസന്റ് ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here