Advertisement

കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ വന്ന വീഴ്ച്ചയല്ല : ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ട് പുറത്ത്

November 24, 2018
Google News 1 minute Read

കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ വന്ന വീഴ്ച്ചയല്ലെന്ന് പഠനം. ‘ഓഗസ്റ്റ് 2018 ൽ കരളത്തിലുണ്ടായ പ്രളയത്തിൽ ഡാമുകളുട പങ്ക്’ എന്ന വിഷയത്തിൽ ചെന്നൈ ഐഐടി നടത്തിയ പഠനത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്.

പ്രളയത്തിൽ ഡാമുകളുടെ പങ്ക് പരിശോധിക്കാൻ എച്ച്ഇസി-എച്ച്എംഎസ് ഉപയോഗിച്ചുള്ള മോഡലിങ്ങ് എക്‌സർസൈസിന്റെ ഫലവും റിപ്പോർട്ടുമാണ് പഠനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നേരത്തെ തന്നെ റിസർവോയറുകളിലെ വെള്ളത്തിന്റെ അളവ് കുറച്ചിരുന്നെങ്കിലും 16-21% ആഘാതം കുറക്കാൻ മാത്രമേ ഇത് സഹായിക്കുമായിരുന്നുള്ളുവെന്ന് പഠനം പറയുന്നു. നീലേശ്വരം ഭാഗത്തെ നദിയ്ക്ക് വഹിക്കാൻ കഴിയുന്നതിലും ഇരട്ടി വെള്ളമാണ് പ്രളയകാലത്ത് ഒഴുകി എത്തിയിരുന്നത്.

ഓഗസ്റ്റ് മാസത്തിൽ പെരിയാർ റിവർ ബേസിനിൽ സാധാരണഗതിയിൽ ലഭിക്കുന്നത് 0.6% മഴയാണ്. അതുകൊണ്ട് തന്നെ ശരിയായ കാലാവസ്ഥാ മുന്നറിയിപ്പും, റിസർവോയറിലേക്കുള്ള നീരൊഴുക്കിനെ കുറിച്ചുള്ള മറ്റ് മുന്നറിയിപ്പുകളും ഇല്ലാതെയുള്ള ഒരു പ്ലാൻഡ് ഓപ്പറേഷനും പ്രളയത്തിന്റെ ആഘാതം കുറക്കുമായിരുന്നില്ലെന്നും പഠനം പറയുന്നു.

ഡാം മാനേജ്‌മെന്റിൽ വന്ന വീഴ്ച്ചയാണ് കേരളത്തിൽ വൻ നാശനഷ്ടങ്ങൾക്ക് വഴിവെച്ച പ്രളയത്തിന് കാരണമെന്ന തരത്തിൽ നിരവധി ആരോപണങ്ങൾ പ്രചരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here