വിവാദ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

cp joshy

വിവാദ പരാമര്‍ശത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന ജോഷിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് നോട്ടീസ്. ഞായറാഴ്ച രാവിലെ പതിനൊന്നിനകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ബ്രാഹ്മണരല്ലാത്ത നരേന്ദ്ര മോദിക്കും ഉമാഭാരതിക്കും ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നായിരുന്നു ജോഷിയുടെ വിവാദ പ്രസ്താവന. ഇരുവരുടെയും ജാതി പറഞ്ഞായിരുന്നു ജോഷിയുടെ പ്രസംഗം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top