കൊച്ചി മെട്രോ സ്റ്റേഷനില്‍ കട കുത്തിത്തുറന്ന് മോഷണം

robbery

കൊച്ചി മെട്രോ ആലുവയിൽ വാടകയ്ക്ക് നൽകിയിരിക്കുന്ന കടകളിൽ മോഷണം. 24 മണിക്കൂറും സുരക്ഷയുള്ള ആലുവ മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോഫീ ഷോപ്പുകൾ കുത്തി പൊളിച്ചാണ് ലക്ഷകണക്കിന് രൂപ മോഷ്ടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. മോഷണ ദൃശ്യങ്ങൾ കോഫി ഷോപ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞെങ്കിലും മെട്രോ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടില്ല. ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് മോഷണം നടന്നത്.  നല്ല തിരക്കുള്ള റോഡായിട്ടും മോഷണം നടന്നത് സംശയം വര്‍ദ്ധിപ്പിക്കുന്നുവെന്ന് കടയിലെ ജീവനക്കാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ കടയ്ക്ക് സമീപത്തുള്ള ലൈറ്റുകള്‍ അധികൃതര്‍ കത്തിക്കാറില്ലെന്നും കടകള്‍ക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top