ഈ ആപ്പുകളെല്ലാം മാൽവെയറാണ് ! ഫോണിലുണ്ടെങ്കിൽ ഉടൻ കളയാൻ മുന്നറിയിപ്പ്

the apps which make mobile phone crash

ഫോണിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ആപ്പുകളുടെ പട്ടിക പുറത്ത്. പ്രമുഖ എസ്ഇടി ഗവേഷകൻ ലൂക്കസ് സ്റ്റെഫൻകോയാണ് മാൽവെയറായ ആപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

സിറ്റി ട്രാഫിക്ക് മോട്ടോ റൈസിംഗ്, ഹൈപ്പർ കാർ ഡ്രൈവിംഗ് അടക്കമുള്ള പ്രധാന ഗെയിം ആപ്പുകൾ ഈ ലിസ്റ്റിൽ ഉണ്ട്. ഈ ആപ്പുകൾ പ്ലേസ്റ്റോറിൻറെ ട്രെൻറിംഗ് ലിസ്റ്റിലുണ്ട്. ഈ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ ഫോണുകൾ പലപ്പോഴും തകരുന്നതായി അനുഭവമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിലെ ഈ ആപ്പുകൾ പിന്നീട് ഗൂഗിൾ നീക്കം ചെയ്തു. ലൂക്കസ് സ്റ്റെഫൻകോ ട്വിറ്റർ വഴിയാണ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top