മഹാപ്രളയം കേരളത്തെ ഭീതിയിലാഴ്ത്തിയിട്ട് 100 ദിവസം; പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ്

Ramesh Chennithala 1

പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായ പ്രളയമുണ്ടായി നൂറുദിനം പിന്നിട്ടിട്ടും പ്രളയാനന്തരം നടത്തേണ്ട പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ പരാജയമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അടിയന്തര സഹായമായി നല്‍കുമെന്ന് പറഞ്ഞ 10,000 രൂപ നല്‍കുന്നതില്‍ പോലും ക്രമക്കേടുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴായെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top