ബാലഭാസ്കറിന്റെ മരണം; ഭാര്യയുടേയും ഡ്രൈവറിന്റേയും മൊഴി വീണ്ടുമെടുക്കും

ബാലഭാസ്കറിന്റെ മരണത്തില്‍ ഭാര്യ ലക്ഷ്മിയുടേയും ഡ്രൈവര്‍ അര്‍ജ്ജുന്റേയും മൊഴി പോലീസ് വീണ്ടും എടുക്കും. അപകടം നടന്ന സമയത്ത് ആരാണ് വണ്ടിയോടിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണിത്. കഴിഞ്ഞ ദിവസം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബാലഭാസ്കറിന്റെ പിതാവ് രംഗത്ത് എത്തിയിരുന്നു. ഇവരുടെ മൊഴിയും പോലീസ് എടുക്കും. അപകടം നടക്കുമ്പോള്‍ ഡ്രൈവറാണ് വണ്ടിയോടിച്ചതെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ പോലീസിന് നല്‍കിയ മൊഴി. ഈ മൊഴിയില്‍ ലക്ഷ്മി ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്നാണ് അര്‍‍ജ്ജുന്‍ പറയുന്നത്. കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്കര്‍ വണ്ടിയോടിച്ചുവെന്നാണ് അര്‍ജ്ജുന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പുറകിലെ സീറ്റില്‍ ഇരുന്ന ബാലഭാസ്കറിന് ഡ്രൈവര്‍ ജ്യൂസ് കൊണ്ട് കൊടുക്കുകയായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്.  ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് ഇനിയും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top