പികെ ശശിയ്ക്ക് സസ്പെന്‍ഷന്‍

പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്ക്ക് സസ്പെന്‍ഷന്‍. ഫോണിലൂടെ അപമര്യാദയായി സംസാരിച്ചു എന്ന പരാതിയിലാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. ആറ് മാസത്തേക്കാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി എന്ത് നടപടി എടുത്താലും സ്വീകരിക്കും എന്നാണ് രാവിലെ പികെ ശശി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ലൈംഗീകാരോപണ കേസില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്ക്കെതിരെയാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. മന്ത്രി എകെ ബാലന്‍, പികെ ശ്രീമതി എന്നിവരാണ് പാര്‍ട്ടിയ്ക്കുള്ളില്‍ ആരോപണം അന്വേഷിച്ചത്. ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതി സത്യമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. പരാതിയില്‍ പറയുന്നത് പോലെ അപമര്യാദയായി പികെ ശശി പെരുമാറിയെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ലൈംഗികാ അതിക്രമം നടന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ല.
പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമാണ് പരാതി എന്നാണ് എകെ ബാലന്റെ നിലപാട്. എന്നാല്‍ ഇതിന് എതിരായാണ് പികെ ശ്രീമതിയുടെ നിലപാട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇത്തരം രണ്ടഭിപ്രായമില്ല. തിരുവനന്തപുരത്ത് സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് ചേരുകയാണ്. പാര്‍ട്ടി എടുക്കുന്ന ഏത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് പികെ ശശി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പികെ ശശിയ്ക്ക് എതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here