പികെ ശശി അപമര്യാദയായി പെരുമാറിയെന്ന് റിപ്പോര്‍ട്ട്, ഇന്ന് നടപടി ഉണ്ടായേക്കും

cm asks to take immediate action in sexual allegation against pk sasi

ലൈംഗീകാരോപണ കേസില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്ക്കെതിരെ റിപ്പോര്‍ട്ട്. പാര്‍ട്ടി അന്വേഷണ കമ്മീഷന്റേതാണ് കണ്ടെത്തല്‍. മന്ത്രി എകെ ബാലന്‍, പികെ ശ്രീമതി എന്നിവരാണ് പാര്‍ട്ടിയ്ക്കുള്ളില്‍ ആരോപണം അന്വേഷിച്ചത്. ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതി സത്യമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. പരാതിയില്‍ പറയുന്നത് പോലെ പികെ ശശി പെരുമാറിയെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ലൈംഗികഅ അതിക്രമം നടന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ല. സിപിഎം  സെക്രട്ടേറിയേറ്റില്‍ പരാതിയിന്‍മേല്‍ നല്‍കിയ വിശദീകരണം കൂടി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നടപടി.

സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സമിതി യോഗത്തിനും ശേഷമായിരിക്കും നടപടി പ്രഖ്യാപിക്കുക. പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമാണ് പരാതി എന്നാണ് എകെ ബാലന്റെ നിലപാട്. എന്നാല്‍ ഇതിന് എതിരായാണ് പികെ ശ്രീമതിയുടെ നിലപാട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇത്തരം രണ്ടഭിപ്രായമില്ല. തിരുവനന്തപുരത്ത് സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് ചേരുകയാണ്. പാര്‍ട്ടി എടുക്കുന്ന ഏത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് പികെ ശശി വ്യക്തമാക്കിയിട്ടുണ്ട്.  അതേസമയം പികെ ശശിയ്ക്ക് എതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top