സ്‌കൂൾ ഉച്ചഭക്ഷണത്തെ ഉച്ചക്കഞ്ഞിയെന്ന് വിളിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

dont call school lunch uchakanji says educational department

സ്‌കൂളുകളിൽ നൽകുന്ന ഉച്ച ഭക്ഷണത്തെ ഇനിമുതൽ ‘ഉച്ചക്കഞ്ഞി’ എന്ന് വിളിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ്.

ഉച്ചക്കഞ്ഞിവിതരണം ഒഴിവാക്കി ചോറും കറികളും നൽകിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇപ്പോഴും ‘ഉച്ചക്കഞ്ഞി’ എന്നുതന്നെ വിളിക്കുകയും രേഖകളിൽ പരാമർശിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

ഇത് സംബന്ധിച്ച് സ്‌കൂളുകളിലെ വിവിധ സമിതികൾ വിളിച്ചേർത്ത് ബോധവത്കരണം നടത്താനും നിർദ്ദേശമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top