പി മോഹനനെ വധിക്കാന്‍ ശ്രമിച്ച കേസിൽ പിടിയിലായവരെ ചോദ്യം ചെയ്യുന്നു

p mohanan

സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനനെ വധിക്കാന്‍ ശ്രമിച്ച കേസിൽ അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ആർ എസ് എസ് ജില്ലാ കാര്യവാഹക് വെള്ളയിൽ സ്വദേശി എൻ.പി രൂപേഷ്, ആർ എസ് എസ് പ്രവർത്തകനായ നാദാപുരം സ്വാദേശി ഷിജിൻ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒമ്പതിനാണ് കൊലപാതക ശ്രമം നടന്നത്. കണ്ണൂര്‍ റോഡിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസറായ സിഎച്ച് കണാരന്‍ സ്മാരക മന്ദിരത്തിന് നേരെ അഞ്ജാതര്‍ ബോംബ് എറിഞ്ഞ് മോഹനനെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. നടക്കാന് പോലീസാണ് ആദ്യം കേസ് എടുത്തത്. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top