പ്രതിപക്ഷ ബഹളം; സഭ നിറുത്തി വച്ചു

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിറുത്തി വച്ചു. സഭ തുടങ്ങിയ ഒമ്പത് മണിയ്ക്ക് തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രളയവുമായി ബന്ധപ്പെട്ട് നാല് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഒരുമിച്ച് ഉത്തരം പറഞ്ഞതിനും പ്രതിപക്ഷം ബഹളമുണ്ടാക്കി. ചോദ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത് തെറ്റായ രീതിയാണെന്നാണ് ആരോപണം.  ചോദ്യോത്തര വേള അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെയാണ് ഇപ്പോള്‍ സഭ നിറുത്തി വച്ചിരിക്കുന്നത്.ശബരിമല വിഷയത്തില്‍ തന്നെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനാല്‍ പ്രതിഷേധം അവസാനിപ്പിച്ച് സീറ്റുകളിലേക്ക് മടങ്ങിപ്പോകണമെന്ന് എംഎല്‍എമാരോട് സ്പീക്കര്‍ അറിയിച്ചെങ്കിലും ഇവര്‍ നടുത്തളത്തില്‍ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

അടിയന്തര പ്രമേയത്തിന് സഭ വീണ്ടും ചേരുമ്പോളും പ്രതിഷേധം ശക്തമാകും.  വിഎസ് ശിവകുമാറാണ് ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top