ആരോരുമില്ലാത്ത സ്ത്രീയ്ക്ക് വീടൊരുക്കിയ പോലീസുകാര്‍ പിറന്നാളും ആഘോഷമാക്കി

bday

ആരോരുമില്ലാത്ത സ്ത്രീയ്ക്ക് വീടൊരുക്കിയ പോലീസുകാര്‍ അവരുടെ പിറന്നാളും ആഘോഷമാക്കി. ചെന്നൈയിലാണ് സംഭവം. പഴവന്തങ്കല്‍ സ്വദേശിയായ അനുഷ്യയുടെ പിറന്നാളാണ് പോലീസുകാര്‍ ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയത്. എട്ട് മാസം മുമ്പാണ് അനിഷ്യയുടെ മകന്‍ ഇവരെ ഉപേക്ഷിക്കുന്നത്. ഭര്‍ത്താവ് മരിച്ച ശേഷം മകനോടൊപ്പമായിരുന്നു ഇവരുടെ താമസം. എന്നാല്‍ മദ്യപാനിയായ മകന്‍ ഇവരെ ഉപേക്ഷിച്ചു.

സംഭവം പോലീസിലേക്ക് എത്തിയപ്പോള്‍ അമ്മ പറഞ്ഞത് മകന് എതിരെ കേസ് എടുക്കേണ്ടെന്നാണ്. ഇത് കേട്ടതോടെ പോലീസ് ആദ്യം ചെയ്തതത് ഇവര്‍ക്ക് സ്റ്റേഷനില്‍ തന്നെ ഒരു ചെറിയ ജോലി ഒരുക്കുകയാണ്. പരിസരം വ‍ൃത്തിയാക്കുക, ഓഫീസിന് മുന്നിലെ കോളങ്ങൾ പൂരിപ്പിക്കുക, കുപ്പികളിലും മറ്റും വെള്ളം നിറച്ചുവയ്ക്കുക, ചെടികൾ നനയ്ക്കുക തുടങ്ങിയവയാണ് ജോലി. സ്റ്റേഷന് സമീപത്ത് താമസവും ഒരുക്കി. ഒപ്പം ഭക്ഷണ സൗകര്യവും. ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് ആ പോലീസ് സ്റ്റേഷനിലെ ഒരാളായി അനിഷ്യ. സാധാരണ പോലെ പോലീസ് സ്റ്റേഷനിലെത്തിയ അനിഷ്യ പോലീസുകാരുടെ ആഘോഷത്തില്‍ ഞെട്ടി. അനിഷ്യ തന്റെ 67ാം പിറന്നാളാണ് ആഘോഷിച്ചത്.

ജീവിതത്തിൽ ഇതുവരെ പിറന്നാൾ ആഘോഷിക്കാത്ത അനുഷ്യ നിറകണ്ണുകളോടെയാണ് കേക്ക് മുറിച്ചത്.  ഒരിക്കൽപോലും ഞാൻ എന്റെ പിറന്നാൾ ആഘോഷിച്ചിട്ടില്ല. പിറന്നാൾ ആഘോഷിക്കുന്നതിനായി പൊലീസുകാർ‌ ഇത്രയുമധികം പ്രയാസപ്പെടുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അനുഷ്യ പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top