കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധം; തലസ്ഥാനത്ത് കര്‍ഷകറാലി

കേന്ദ്ര സര്‍ക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ കര്‍ഷക പ്രക്ഷോഭത്തിനു തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡൽഹിയിൽ എത്തി. ‘ആള്‍ ഇന്ത്യാ കിസാന്‍ സഭ’യുടെ നേതൃത്വത്തില്‍ നാളെ പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്തും.
വിള ഇൻഷുറൻസ്, വിളകൾക്ക് താങ്ങുവില, വനവകാശ നിയമം നടപ്പിലാക്കുക, കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി മാത്രം പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്.
കർഷകർക്ക് സഹായം നൽകാത്തിനു പുറമെ വിള ഇൻഷുറൻസിന്റെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ള നടത്താന്‍ അനുമതി കൊടുക്കുകയാണ് സർക്കാരെന്ന് കര്‍ഷകർ കുറ്റപ്പെടുത്തി.
പ്രതിഷേധത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലെത്തി. രാജ്യത്തെ 220 തിൽ അധികം കർഷക സംഘടനകൾ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹിയിയുടെ അതിർത്തിയിൽ എത്തിചേരുന്ന കർഷകർ രാംലീല മൈതാനത്തു ഒത്തു ചേരും. നാളെ രാവിലെ ഒരു ലക്ഷം കർഷകരെ അണിനിരത്തി പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നു നേതാക്കൾ അറിയിച്ചു.
‘നേഷന്‍ ഫോര്‍ ഫാര്‍മേഴ്‌സ്’ എന്ന ആഹ്വാനവുമായി വിദ്യാര്‍ത്ഥികളും യുവാക്കളും മധ്യ വര്‍ഗവും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയറിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here