കേരളത്തിനുള്ള കേന്ദ്രത്തിന്റെ പ്രളയ ദുരിതാശ്വാസം 3100 കോടി രൂപ

കേരളത്തിനുള്ള കേന്ദ്രത്തിന്റെ പ്രളയ ദുരിതാശ്വാസം 3100 കോടി രൂപ. ഇതിൽ 2500 കോടി രൂപ അധിക സഹായമാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ദുരിതാശ്വാസ വിഹിതം നിശ്ചയിച്ചത്. പ്രളയ ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയായിരുന്നു.
ഇതുവരെ നൽകിയ 600 കോടി കഴിച്ചുള്ള 2500 കോടി രൂപയ്ക്കാണ് ഇനി സംസ്ഥാനത്തിന് അർഹത. പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതിയുടെതാണ് നിർദ്ധേശം. ദുരിതാശ്വാസ വിഹിതം 3100 കോടി രൂപയായ് നിജപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സമിതി ശുപാർശ ചെയ്തു. കഴിഞ്ഞ ദിവസ്സം നടന്ന ഉന്നതതല സമിതിയുടെ സമ്പൂർണ്ണ യോഗമാണ് ഇതു സമ്പന്ധിച്ച അന്തിമ ധാരണ രൂപപ്പെടുത്തിയത്. വിവിധ വകുപ്പുകളുടെ ഭാഗമായ് നൽകേണ്ട സഹായങ്ങൾ എല്ലാം പ്രഖ്യാപിച്ച തുകയിൽ ഉൾപ്പെടും.
സാധ്യമായ വിധത്തിൽ അനുഭാവത്തൊടു കൂടിയാണ് കേരളത്തിന്റെ ആവശ്യം പരിഗണിച്ചതെന്ന് സമിതി അംഗങ്ങൾ അനൗദ്യോഗികമായ് മാധ്യമങ്ങളോട് വ്യക്തമാക്കി. പല കേന്ദ്ര ദുരിതാശ്വാസ മാനദണ്ഡങ്ങളിലും വലിയ ഇളവ് സംസ്ഥാനത്തിന് നൽകി എന്നാണ് ഇവരുടെ അവകാശം. ആകെ 4800 കോടി രൂപയായിരുന്നു കേന്ദ്ര സഹായമായ് കേരളം ആവശ്യപ്പെട്ടിരുന്നത്. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും സൂചിക പ്രകാരം കേരള പുനർനിർമാണത്തിനായി 31,000 കോടി രൂപ വേണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here