ശബരിമല വിഷയം; സഭയിൽ ഇന്നും പ്രതിഷേധം

ruckus in assembly over sabarimala row

ശബരിമല വിഷയത്തിൽ സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. ബഹളത്തിനിടെ ചോദ്യോത്തര വേള പുരോഗമിക്കുന്നു. ചോദ്യോത്തര വേള നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളി.

ഒരേ വിഷയം വീണ്ടും പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ. സ്പീക്കർ മുൻവിധിയോടെ പെരുമാറുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിൽ പുതുതായി ഒന്നുമില്ലെന്നും സ്പീക്കർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top